Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Papaya Farming

Kannur

പ​പ്പാ​യ കൃ​ഷി​യി​ൽ വി​സ്മ​യംതീ​ർ​ത്ത് കോ​ള​ജ് അ​ധ്യാ​പ​ക​ൻ

ആ​ല​ക്കോ​ട്: അ​ധ്യാ​പ​ന​വും കൃ​ഷി​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​യി വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കോ​ള​ജ് ര​യോ​റോം സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ബി​നീ​ഷ് ജോ​ൺ താ​രാ​മം​ഗ​ലം. പ​പ്പാ​യ കൃ​ഷി​യി​ലാ​ണ് ബി​നീ​ഷ് ജോ​ൺ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് മു​ന്നേ​റു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ർ​ന്ന ത​ന്‍റെ വീ​ട്ടി​ലെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ ഭാ​ഗ​മാ​ണ് തോ​ട്ട​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് ക​രി​മ്പം ഫാ​മി​ൽ നി​ന്നും മ​റ്റു​മാ​യി വാ​ങ്ങി​യ റെ​ഡ്‌​ലേ​ഡി താ​യ്‌​വാ​ൻ ഇ​ന​ത്തി​ലു​ള്ള 350 തോ​ളം പ​പ്പാ​യ തൈ​ക​ളാ​ണ് ന​ട്ട​ത്. ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴേ​ക്കും മി​ക​ച്ച വി​ള​വാ​ണ് ന​ൽ​കി​യ​ത്. ഇ​വ​യു​ടെ വി​ല്പ​ന​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന നേ​ട്ട​മാ​ണ് ല​ഭി​ച്ച​തെ​ന്നു ബി​നീ​ഷ് ജോ​ൺ പ​റ​ഞ്ഞു.

ഓ​രോ ചെ​ടി​യി​ലും നി​ല​ത്തുനി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ലാ​യാ​ണ് കാ​യ​ക​ളു​ണ്ടാ​യ​തെ​ന്ന​തി​നാ​ൽ വി​ള​വെ​ടു​പ്പും എ​ളു​പ്പ​മാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള കൃ​ഷി രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​തെ​ന്ന് ബി​നീ​ഷ് ജോ​ൺ പ​റ​ഞ്ഞു. തൈ ​ന​ട​ൽ മു​ത​ൽ വ​ള പ്ര​യോ​ഗം, ജ​ല​സേ​ച​നം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഓ​രോ ചെ​ടി​ക്കും മി​ക​ച്ച പ​രി​പാ​ല​ന​മാ​ണ് ന​ൽ​കി വ​രു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ തു​ട​ർ​ച്ചാ​യി വി​ള​വെ​ടു​ക്കാ​നും ക​ഴി​യു​ന്നു​ണ്ട്. ഓ​രോ മ​ര​ത്തി​ൽ നി​ന്നു​മാ​യി 75 കി​ലോ​യി​ല​ധി​കം പ​പ്പാ​യ​ക​ൾ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. ശ​രാ​ശ​രി ര​ണ്ടു മു​ത​ൽ മൂ​ന്ന് കി​ലോ വ​രെ​യാ​ണ് ഓ​രോ പ​പ്പാ​യ​യു​ടെ​യും തൂ​ക്കം. ഇ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഇ​ല​യ്ക്ക് കു​ടു​ത​ൽ ക​രു​ത്ത് ല​ഭി​ക്കു​ന്ന​തി​നും മൈ​ക്കോ ന്യൂ​ട്രി​യ​ൻ​സ് ത​ളി​ച്ചാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​പ്പാ​യ​യി​ൽ 90 ശ​ത​മാ​ന​വും ഇ​ട​നി​ല​ക്കാ​രി​ല്ലെ വീ​ട്ടി​ൽ വ​ച്ചു ത​ന്നെ നേ​രി​ട്ടാ​ണ് വി​പ​ണ​നം ചെ​യ്യു​ന്ന​ത്. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ഉ​ത്പ​ന്നംതേ​ടി വീ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യും വി​പു​ല​വു​മാ​യി പ​പ്പാ​യ കൃ​ഷി​യു​മാ​യി ക​ർ​ഷ​ക​ൻ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​ണ് ബി​നീ​ഷ് ജോ​ൺ. ഒ​ഴി​വ് സ​മ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കൃ​ഷി​ക്കാ​യി മാ​റ്റി​വ​ച്ചാ​ണ് ഇ​ദ്ദേ​ഹം പ​പ്പാ​യ കൃ​ഷി​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ക​ർ​ഷ​ക​നാ​യി മാ​റി​ക്ക​ഴി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളാ​യ ജോ​യി​യും മേ​രി​യും ബി​നീ​ഷി​നൊ​പ്പം കൃ​ഷി​യി​ൽ വ്യാ​പൃ​ത​രാ​ണ്. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ൽ അ​സി. പ്ര​ഫ​സ​റാ​യ ഭാ​ര്യ അ​നു തോ​മ​സും വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​റ, ജോ​ൺ, സൂ​സ​ൻ, എ​സ്റ്റ​ർ എ​ന്നി​വ​രും പ​രി​പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ബി​നീ​ഷി​നൊ​പ്പ​മു​ണ്ട്.

Latest News

Corehub Up